Thursday, November 06, 2008

സെന്‍സെക്‌സ് 511 പോയിന്‍റ് ഇടിഞ്ഞു


മുംബൈ: തുടര്‍ച്ചയായ അഞ്ച് വ്യാപാര ദിനങ്ങളില്‍ മുന്നേറിയ ഓഹരി വിപണി വീണ്ടും താഴോട്ട്. സെന്‍സെക്‌സ് 511.11 പോയിന്റിന്റെ നഷ്ടവുമായി 10,120.01-ല്‍ ക്ലോസ് ചെയ്തു. രാവിലെ 300 പോയിന്റ് നേട്ടവുമായി വ്യാപാരം ആരംഭിച്ച വിപണി 10,945.41 വരെ ഉയര്‍ന്ന ശേഷമാണ് താഴേക്ക് പോയത്. ക്ലോസിങ്ങിനു മുമ്പ് 10,051.52 വരെ ഇറങ്ങിയിരുന്നു.

നിഫ്റ്റി 3240.50-നും 2971-നുമിടയില്‍ നീങ്ങിയ ശേഷം 2994.95-ലാണ് അവസാനിച്ചത്-147.15 പോയിന്റിന്റെ നഷ്ടം. ബരാക് ഒബാമ തരംഗത്തെത്തുടര്‍ന്ന് അമേരിക്കന്‍ സൂചികകളായ ഡൗജോണ്‍സും നാസ്ദാക്കും ചൊവ്വാഴ്ച മൂന്നു ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. ഡൗജോണ്‍സ് 9500-ലേക്ക് ഉയര്‍ന്നപ്പോള്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ സൂചിക 1000 പോയിന്റ് ഭേദിച്ചു.....


No comments: