Thursday, November 06, 2008

ജനറല്‍ മോട്ടോഴ്‌സ് 'ടവേര നിയോ-2' മോഡലുകള്‍ വിപണിയിലിറക്കി


ചെന്നൈ: വാഹന ഉടമകളുടെ മനംകവരാനാവശ്യമായ ആധുനികസൗകര്യങ്ങളോടുകൂടിയ പുതിയ ഷെവര്‍ലെ ടവേര ജനറല്‍ മോട്ടോഴ്‌സ് വിപണിയിലിറക്കി. 'ടവേര നിയോ-2' എന്ന പേരില്‍ പുറത്തിറക്കിയ ഈ വാഹനത്തിനകത്തും പുറത്തുമായി ഒട്ടേറെ പുതുമകള്‍ ഉള്‍പ്പെടുത്തിയതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി.

പവര്‍ സ്റ്റിയറിങ്, ട്രിപ്പിള്‍ റോ എയര്‍കണ്ടീഷനിങ്, മാഗസിന്‍ പോക്കറ്റ്, ന്യൂകോട്ട് ഹുക്ക്, ഫേ്‌ളാര്‍ മൗണ്ടട് പാര്‍ക്കിങ് ലൈറ്റ്, ഫ്രണ്ട് ഫോഗ്‌ലാംപ്, അലൂമിനിയം സൈഡ് സ്റ്റെപ്പ്, മരത്തില്‍ തീര്‍ത്ത സെന്റര്‍ കണ്‍സോള്‍, ഗിയര്‍നോബ്, പവര്‍ വിന്‍ഡോ സ്വിച്ചുകള്‍, സമഗ്രമായ സ്റ്റീരിയോ സിസ്റ്റം തുടങ്ങി പഴയ ടവേര മോഡലിനെക്കാളും 20ല്‍പ്പരം പുതിയ സൗകര്യങ്ങളോടെയാണ് നിയോ-2 പുറത്തിറക്കിയിട്ടുള്ളത്.....


No comments: