Thursday, November 06, 2008

എല്‍.ടി.ടി.ഇ.ക്ക് മാപ്പുനല്‍കാന്‍ ഇന്ത്യക്കാര്‍ക്കാവില്ല-ശ്രീലങ്ക


(+01219415+)കൊളംബോ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് ഉത്തരവാദിയായ എല്‍.ടി.ടി.ഇ.ക്ക് മാപ്പുനല്‍കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിയില്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി രത്‌നസിരി വിക്രമനായകെ പറഞ്ഞു. ഭീകരതയ്‌ക്കെതിരെയുള്ള ശ്രീലങ്കന്‍ പോരാട്ടങ്ങള്‍ക്ക് ഇന്ത്യ പിന്തുണ നല്‍കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

എല്‍.ടി.ടി.ഇ.ക്കെതിരെ ശ്രീലങ്ക നടത്തുന്ന ആക്രമണങ്ങളില്‍ ഇന്ത്യയിലെ തമിഴ് ജനത പ്രതിഷേധം തുടരുന്നതിനിടെയാണ് ശ്രീലങ്കയുടെ പ്രതികരണം. പാര്‍ലമെന്റില്‍ ചൊവ്വാഴ്ച അടിയന്തര ചര്‍ച്ച ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലാണ് വിക്രമനായകെ ഇന്ത്യയുടെ സഹകരണം ആവശ്യപ്പെട്ടത്. ''ഇന്ത്യ ശ്രീലങ്കയുടെ ചിരകാല സുഹൃത്താണ്. രാജീവ്ഗാന്ധിയുടെ വധം ഇന്ത്യക്കാര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടെങ്കില്‍ ഭീകരതയ്‌ക്കെതിരെ ശ്രീലങ്ക നടത്തുന്ന പോരാട്ടങ്ങളെ അവര്‍ക്ക് എതിര്‍ക്കാനാവില്ല.....


No comments: