(+01219412+)ടെഹ്‌റാന്‍: ഇറാഖിലെ യു.എസ്. സേനാഹെലികോപ്റ്ററുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പു നല്‍കി.
അമേരിക്കയിലെ പുതിയ പ്രസിഡന്റായി ബരാക് ഒബാമ തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിക്കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇറാന്‍ ഈ മുന്നറിയിപ്പു നല്‍കിയത്. ഇറാനെതിരെ ഉപരോധ നടപടികള്‍ കര്‍ക്കശമാക്കുമെന്ന് ഒബാമ പ്രചാരണവേളയില്‍ വ്യക്തമാക്കിയിരുന്നു.
ഇറാഖിലെ യു.എസ്.ഹെലികോപ്റ്ററുകള്‍ ഈയിടെ തങ്ങളുടെ അതിര്‍ത്തിയോടടുപ്പിച്ച് പറന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഇറാന്‍ സേന ദേശീയ റേഡിയോയിലൂടെ നടത്തിയ പ്രക്ഷേപണത്തില്‍ പറഞ്ഞു. അതിര്‍ത്തി മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.....
No comments:
Post a Comment