Thursday, November 06, 2008

പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം യു.എസ്. - റഷ്യ


(+01219428+)മോസേ്കാ: ലോകത്ത് നിലവിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം കാരണം അമേരിക്കയാണെന്ന് റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് കുറ്റപ്പെടുത്തി. അമേരിക്കയുടെ മിസൈല്‍ പ്രതിരോധ പദ്ധതികള്‍ക്കു ബദലായി യൂറോപ്പില്‍ പുതുതായി മിസൈല്‍നിര വിന്യസിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബരാക് ഒബാമ യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് മെദ്‌വദേവ് അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ഇപ്പോഴത്തെ യു.എസ്. ഭരണകൂടത്തിന്റെ പിഴവുകള്‍ പരിഹരിക്കാന്‍ പുതിയ നേതാവ് ശ്രമിക്കണമെന്ന് ഒബാമയുടെ പേരെടുത്തു പറയാതെ അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രത്തോടായി പ്രത്യേക പ്രഭാഷണം നടത്തുകയായിരുന്നു മെദ്‌വദേവ്.

ആഗോള സാമ്പത്തിക പ്രതിസന്ധി, ജോര്‍ജിയയിലെ യുദ്ധം, നാറ്റോ സഖ്യ വിപുലീകരണം, മിസൈല്‍ പ്രതിരോധ സാങ്കേതിക വിദ്യ തുടങ്ങിയ പ്രധാന പ്രശ്‌നങ്ങള്‍ക്കെല്ലാം അമേരിക്കയുടെ തെറ്റായ നിലപാടുകളാണ് കാരണം.....


No comments: