(+01219427+)ഷിക്കാഗോ:ചരിത്രപരമായ വിധിനിര്‍ണയത്തിലൂടെ അമേരിക്കയില്‍ മാറ്റം സംഭവിച്ചതായി വിജയപ്രഖ്യാപനത്തിനുശേഷം ഷിക്കാഗോയില്‍ കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ബരാക് ഒബാമ പറഞ്ഞു. ''ലക്ഷ്യത്തിലേക്കുള്ള വഴി ചെങ്കുത്താണ്. ഒരു വര്‍ഷം കൊണ്ടോ ഒരു ഭരണകാലയളവുകൊണ്ടോ നമുക്കവിടെ എത്താനാവില്ല.
എന്നാല്‍ ഈ രാത്രി, മുമ്പൊന്നുമില്ലാത്തരീതിയില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു; നമ്മളത് സാധിക്കുമെന്ന്''- റാലിക്ക് ഒത്തുകൂടിയ രണ്ടുലക്ഷത്തോളം വരുന്ന അനുയായികളോടായി ഒബാമ പറഞ്ഞു.
വിയറ്റ്‌നാം യുദ്ധത്തടവുകാരന്‍ എന്ന നിലയില്‍ തന്റെ എതിരാളിയായ ജോണ്‍ മക്‌കെയ്‌നെ അഭിവാദ്യം ചെയ്യുന്നെന്നു പറഞ്ഞ ഒബാമ, അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു.....
No comments:
Post a Comment