Wednesday, November 05, 2008

വിഷ്ണുവര്‍ധന്‍ കളരിയഭ്യാസിയായി മലയാളിയുടെ ചിത്രത്തില്‍


ബാംഗ്ലൂര്‍: കന്നഡത്തിന്റെ ജനപ്രിയ നായകന്‍ വിഷ്ണുവര്‍ധന്റെ 198-ാമത്തെ ചിത്രമൊരുക്കുന്നത് മലയാളി സംവിധായകനായ ദിനേഷ്ബാബു. ഏറെ പുതുമകളോടെ 'മാസ്റ്റര്‍' എന്ന് പേരിട്ടിട്ടുള്ള ചിത്രത്തില്‍ കടത്തനാടന്‍ കളരി സ്വായത്തമാക്കിയ അഭ്യാസിയുടെ വേഷത്തിലാണ് വിഷ്ണുവര്‍ധന്‍ അഭിനയിക്കുന്നത്.
സിനിമയില്‍ വിഷ്ണുവര്‍ധന്റെ ജഗന്നാഥനെന്ന കഥാപാത്രം സ്‌കൂള്‍ അധ്യാപകനാണ്. അദ്ദേഹം പഠിപ്പിക്കുന്ന വിഷയങ്ങളിലൊന്ന് കളരിയാണ്. അധ്യാപക ജീവിതത്തിനിടയില്‍ നേരിടേണ്ടിവരുന്ന ദുരന്തങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കെതിരെ ഒടുവില്‍ കളരി തന്നെ ആയുധമായി പ്രയോഗിക്കേണ്ടിവരുന്നു. ജഗന്നാഥന്റെ ഭാര്യയുടെ വേഷത്തിലെത്തുന്നത് പ്രശസ്ത നടി സുഹാസിനിയാണ്.
തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയായ ദിനേഷ്ബാബുവിന്റെ 27-ാമത്തെ കന്നഡ ചിത്രമാണ് 'മാസ്റ്റര്‍'.....


No comments: