കോയമ്പത്തൂര്‍: ബിഗ്ബജറ്റ് ചിത്രങ്ങളിലൂടെ തമിഴ് സിനിമാചരിത്രത്തിന്റെ ഗതിമാറ്റിയ നിര്‍മാതാവ് കെ.ടി. കുഞ്ഞുമോന്‍ ഒരു ദശാബ്ദത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്നു.
കാതല്ക്ക് മരണമില്ലൈ എന്ന ബിഗ്ബജറ്റ് ചിത്രത്തിലൂടെയാണ് കുഞ്ഞുമോന്റെ പുനഃപ്രവേശം. കഥയും സംഭാഷണവും നിര്‍മാണവും കെ.ടി. കുഞ്ഞുമോനാണ് നിര്‍വഹിക്കുന്നത്. തിരക്കഥയും സംവിധാനവും സി. ബാലാജിയാണ്. സംഗീതം ഭരദ്വാജ്.
തമിഴ്‌സിനിമയ്ക്ക് ലോകമാര്‍ക്കറ്റ് ഉണ്ടാക്കിക്കൊടുത്ത എ.ആര്‍.എസ്. മൂവീസിന്റെ സ്ഥാപകനാണ് കുഞ്ഞുമോന്‍. തമിഴ്‌സിനിമയില്‍ ഒന്നാംനിര സംവിധായകനായ ഷങ്കറിനെ തമിഴ്‌സിനിമയിലേക്ക് കൊണ്ടുവന്ന കുഞ്ഞുമോന്‍ ആദ്യമായി നിര്‍മിച്ച ജെന്റില്‍മാന്‍ സൂപ്പര്‍ഹിറ്റായി. കാതലന്‍, സൂര്യന്‍, രക്ഷകന്‍ തുടങ്ങി പത്തോളം സിനിമകള്‍ നിര്‍മിച്ച കുഞ്ഞുമോനാണ് ശരത്കുമാര്‍, അര്‍ജുന്‍, പ്രഭുദേവ, നഗ്മ, സുസ്മിത സെന്‍, തബു, അബ്ബാസ് തുടങ്ങിയവരെ നായക-നായികാ താരങ്ങളാക്കിയത്.....
No comments:
Post a Comment