Sunday, November 23, 2008

വിമാനക്കൂലി ഉടന്‍ കുറയുമെന്ന് മന്ത്രി


(+01220640+)ന്യൂഡല്‍ഹി: പുതുവര്‍ഷമെത്തുന്നതോടെ വിമാനനിരക്കുകള്‍ കുറയുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ പറയുന്നു.

'വിമാനനിരക്കുകള്‍ സ്വാഭാവികമായും കുറയും. പുതുവര്‍ഷം എത്തുന്നതുവരെ കാക്കുക. അതിനിനി ഒരു മാസമേയുള്ളൂ. ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പട്ടേല്‍ പറഞ്ഞു. വേദിയിലുണ്ടായിരുന്ന വിമാനക്കമ്പനി മേധാവികളോട് അദ്ദേഹം നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, കമ്പനി ലാഭത്തിലായാല്‍ മാത്രമേ നിരക്ക് കുറയ്ക്കാനാവൂ എന്നായിരുന്നു ജെറ്റ് എയര്‍വേയ്‌സ് മേധാവി നരേഷ് ഗോയലിന്റെ പ്രതികരണം.

വിമാന ഇന്ധനനിരക്ക് കുറച്ചതിന്റെ ഗുണം യാത്രക്കാര്‍ക്കും കിട്ടണമെന്നും അതിന് യാത്രക്കൂലി കുറയ്ക്കണമെന്നും മന്ത്രി പറഞ്ഞു.....


No comments: