(+01220646+)തിരുവനന്തപുരം: സംസ്ഥാനടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഗ്രാന്‍ഡ്‌കേരള ഷോപ്പിങ്‌ഫെസ്റ്റിവലിന്റെഭാഗമായി കേരളത്തിലെ പരമ്പരാഗതവാണിജ്യകേന്ദ്രങ്ങള്‍ നവീകരിക്കും. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കമ്പോളങ്ങള്‍ ആദ്യഘട്ടമെന്ന നിലയില്‍ പരിഷ്‌കരിക്കും.
കുത്തകക്കമ്പനികള്‍ നടത്തുന്ന വന്‍കിടഷോപ്പിങ് മാളുകളുടെ നിലവാരത്തിലേക്ക് ഘട്ടംഘട്ടമായി നമ്മുടെ പരമ്പരാഗത മാര്‍ക്കറ്റുകളെ നവീകരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. മാര്‍ക്കറ്റുകളെ ഒറ്റമേല്‍ക്കൂരയ്ക്ക് കീഴിലാക്കുകയും വ്യത്യസ്തങ്ങളായ ഉല്പന്നങ്ങളെല്ലാംതന്നെ അവിടെനിന്ന് വാങ്ങിക്കാന്‍ കഴിയുംവിധം ക്രമീകരിക്കുകയുംചെയ്യും. വൃത്തിയുള്ള അന്തരീക്ഷവും വിശ്രമിക്കാനും വിനോദത്തിലേര്‍പ്പെടാനുമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും.....
No comments:
Post a Comment