(+01220655+)തന്റെ സ്വപ്നസിനിമയായ 'താജ് മഹല്‍-ആന്‍ എറ്റേണല്‍ ലവ് സ്റ്റോറി' തിയേറ്ററുകളില്‍ ദയനീയമായി തകരാന്‍ കാരണം സുഭാഷ്ഘായിയുടെ ചെയ്തികളാണെന്ന് അക്ബര്‍ ഖാന്‍.
''വളരെ തരംതാണ വിതരണരീതിയും മാര്‍ക്കറ്റിങ്ങുമാണ് താജ്മഹലിന് വിനയായത്. സുഭാഷ്ഘായിയുടെ മുക്ത ആര്‍ട്ട്‌സായിരുന്നു സിനിമയുടെ വിതരണക്കാര്‍. ഞാന്‍ അവരെ പരിപൂര്‍ണമായും വിശ്വസിച്ചേല്പിച്ചു. പക്ഷേ അവര്‍ മടക്കിനല്‍കിയത് വഞ്ചനയാണ്. തികഞ്ഞ നിരുത്തരവാദിത്വമാണ് കാണിച്ചത്''അക്ബര്‍ഖാന്‍ രോഷം കൊള്ളുന്നു.
സുഭാഷ്ഘായ് അങ്ങനെ ചെയ്യുമെന്ന് ഞാനൊരിക്കലും കരുതിയില്ല. എനിക്ക് അയാളോട് സംസാരിക്കാന്‍പോലും താത്പര്യമില്ല.''
മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെയും മുംതസിന്റെയും അനശ്വരപ്രണയത്തിന്റെ കഥപറയുന്ന സിനിമ 2005 നവംബറിലാണ് റിലീസ് ചെയ്തത്.....
No comments:
Post a Comment