(+01220657+)''വിവാഹം കഴിക്കുന്ന കാര്യം നമ്മള്‍ വിചാരിക്കുംപോലെയല്ലല്ലോ. എല്ലാം ദൈവം വിചാരിക്കുംപോലെ. ചിലപ്പോള്‍ അത് പുലര്‍ച്ചെ ലോകം ഉറങ്ങുന്ന നാലു മണിക്കു വരെയാകാം''. 'വിവാഹവര്‍ത്തമാന'ങ്ങളാല്‍ ആഘോഷിക്കപ്പെടുന്ന ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ വാക്കുകള്‍.
പക്ഷേ, ആരെയും അറിയിക്കാതെ രഹസ്യമായി കല്ല്യാണം നടത്തില്ലെന്നും താരം പറഞ്ഞു. സുഭാഷ്ഘായി സംവിധാനം ചെയ്ത യുവരാജ് എന്ന സിനിമയുടെ പത്രസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ താരത്തെ ചോദ്യങ്ങളില്‍ തളച്ചത്.
ഗേള്‍ഫ്രണ്ട് കത്രീന കൈഫിനോടും സംവിധായകനോടുമൊപ്പം വേദി പങ്കിട്ട സല്‍മാന്‍ അന്വേഷണങ്ങളില്‍നിന്ന് വഴുതിമാറി. ചിത്രത്തില്‍ പ്രണയജോഡികളാണ് സല്‍മാനും കത്രീനയും. ഒരു കോടീശ്വരന്റെ മൂന്നു പുത്രന്മാരായി സല്‍മാനൊപ്പം അനില്‍കപൂര്‍, സയിദ്ഖാന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.....
No comments:
Post a Comment