(+01220672+)ന്യൂയോര്‍ക്ക്: യു.എസ്. ആസ്ഥാനമായ ആഗോള ബാങ്കിങ് ധനകാര്യ സ്ഥാപനമായ സിറ്റിഗ്രൂപ്പ് പ്രതിസന്ധിയിലായെന്ന വാര്‍ത്തകളെത്തുടര്‍ന്ന് ഓഹരിവിപണികളില്‍ ഈ സ്ഥാപനത്തിന് വന്‍ തിരിച്ചടിനേരിട്ടു. തകര്‍ച്ചയില്‍ നിന്നു കരകയറാനായി സിറ്റിഗ്രൂപ്പ് ഉന്നതര്‍ യു.എസ്. അധികൃതരുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
സിറ്റിഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ വിദേശ ഇന്ത്യക്കാരന്‍ വിക്രം എസ്.പണ്ഡിറ്റിനെ മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ പരഗണിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ട്. കമ്പനിയുടെ ചില ഘടകങ്ങളുടെ വില്പന, സര്‍ക്കാര്‍ തലത്തില്‍ ഏറ്റെടുക്കല്‍ തുടങ്ങിയ കാര്യങ്ങളും ആലോചനയിലുണ്ട്. അതിനിടെ മറ്റൊരു സ്ഥാപനത്തില്‍ ലയിക്കാനും സിറ്റിഗ്രൂപ്പ് ശ്രമം നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.....
No comments:
Post a Comment