Sunday, November 23, 2008

വെബ് ക്യാമിനുമുന്നില്‍ ആത്മഹത്യ ചെയ്തു


മയാമി: ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കണ്ടുകൊണ്ടിരിക്കെ അമേരിക്കയില്‍ പത്തൊമ്പതുകാരന്‍ ആത്മഹത്യ ചെയ്തു. ഫേ്‌ളാറിഡയിലെ മയാമിക്കു സമീപം പെംബ്രോക്ക് പൈന്‍സില്‍ നിന്നുള്ള എബ്രഹാം ബിഗ്‌സാണ് വെബ്ക്യാമറ ഓണ്‍ ചെയ്തുവെച്ച് ആത്മഹത്യ ചെയ്തത്.

സ്വന്തം ബ്ലോഗിലൂടെ ആത്മഹത്യാവിവരം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു നടപ്പാക്കല്‍.

ബിഗ്‌സിനെ രക്ഷിക്കാന്‍ കൂട്ടാക്കാതിരുന്ന ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ വിമര്‍ശിച്ചു.

വിഷാദരോഗത്തിനുള്ള മരുന്നുകള്‍ കഴിച്ച് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ ബിഗ്‌സ് കാണിച്ചുകൊണ്ടിരുന്നു. ഇതു കണ്ടുകൊണ്ടിരുന്നവരില്‍ ചിലര്‍ പ്രോത്സാഹിപ്പിക്കുകയും കുറച്ചുപേര്‍ തടയാന്‍ ശ്രമിക്കുകയും ചെയ്തു.

മണിക്കൂറുകള്‍ കഴിഞ്ഞ് ബിഗ്‌സ് അനങ്ങാതായപ്പോള്‍ കാണികളില്‍ ചിലര്‍ വെബ്‌സൈറ്റ് മോഡറേറ്ററെ വിവരമറിയിച്ചു.....


No comments: