Sunday, November 23, 2008

അഭയ കേസ്: അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് സഭ


കോട്ടയം: സിസ്റ്റര്‍ അഭയയുടെ മരണത്തിന്പിന്നില്‍ ആരാണെങ്കിലും അവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നതാണ് സഭയുടെ നിലപാടെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലേക്കാട്ട് പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ വ്യക്തമാക്കി. ആരായിരുന്നാലും സഭയ്ക്ക് അക്കാര്യത്തില്‍ മുഖംനോട്ടമില്ല. കേസ്സുമായി ബന്ധപ്പെട്ട് രണ്ട് വൈദികരും ഒരു കന്യാസ്ത്രീയും അറസ്റ്റിലായ പശ്ചാത്തലത്തിലാണ് സഭാനിലപാട് വ്യക്തമാകുന്ന സര്‍ക്കുലര്‍ പുറത്തിറങ്ങുന്നത്. നവം.23 ഞായറാഴ്ച ഈ ഇടയലേഖനം സഭയുടെ കീഴിലുള്ള എല്ലാ പള്ളികളിലും വായിക്കും.

അഭയ കേസ്സിന്റെ ആരംഭകാലംമുതല്‍ അതിരൂപതയുടെ നിലപാട് മുകളില്‍ പറഞ്ഞതുതന്നെയാണെന്ന് ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. ഇത് സിസ്റ്റര്‍ അഭയയോടുള്ള നമ്മുടെ ബാദ്ധ്യതയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.....


No comments: