Sunday, November 23, 2008

കണ്ണൂരിനെതിരെ വീണ്ടും മദ്രാസ്; ഫൈനല്‍ ഇന്ന്‌


കണ്ണൂര്‍: അഞ്ചാം തവണയും അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ വനിതാ വോളി ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് കുതിച്ചുകയറിയ കണ്ണൂരിന് വീണ്ടും മദ്രാസ് തന്നെ എതിരാളിയായെത്തുന്നു.

ഞായറാഴ്ചയാണ് ഫൈനല്‍. ശനിയാഴ്ച ആദ്യസെമിയില്‍ ആതിഥേയരായ കണ്ണൂര്‍ സര്‍വകലാശാല ചെന്നൈ എസ്.ആര്‍.എമ്മിനെ നേരിട്ടുള്ള മൂന്ന് സെറ്റിന് തകര്‍ക്കുകയായിരുന്നു. സേ്കാര്‍: 26-24, 25-17, 25-17. രണ്ടാം സെമി ഫൈനലില്‍ മിക്കവാറും ഉടനീളം ശക്തമായി ചെറുത്തുനിന്ന ചെന്നൈ അണ്ണാ സര്‍വ്വകലാശാലയെ മറികടന്നാണ് മദ്രാസ് ഫൈനലില്‍ സ്ഥാനംപിടിച്ചത്. സേ്കാര്‍: 25-23, 25-23, 25-17.

നിലവിലുള്ള ചാമ്പ്യന്മാരായ ആതിഥേയര്‍ക്കെതിരെ കളിയുടെ ആദ്യസെറ്റില്‍ അവസാനഘട്ടംവരെ മുന്നേറിനിന്ന എസ്.ആര്‍.....


No comments: