Sunday, November 23, 2008

ഇംഗ്ലണ്ടിന് അവസാന അവസരം


പരമ്പര ജയിക്കാനുറച്ച് ഇന്ത്യ
സച്ചിന്‍ ഓപ്പണ്‍ ചെയ്യും
ഉച്ചയ്ക്ക് 2.30 മുതല്‍ ദൂരദര്‍ശനിലും നിയോ സ്‌പോര്‍ട്‌സിലും

(+01220664+)ബാംഗ്ലൂര്‍: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഞായറാഴ്ച പകലും രാത്രിയുമായി നടക്കുന്ന നാലാം ഏകദിന ക്രിക്കറ്റ് മത്സരം രണ്ടു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഏഴു കളികളുടെ പരമ്പരയില്‍ ആദ്യ മൂന്നു കളികളും തോറ്റ ഇംഗ്ലണ്ടിന് അതിജീവനത്തിന്റെ പ്രശ്‌നമാണെങ്കില്‍ ഇന്ത്യയ്ക്ക് പരമ്പര ഉറപ്പിക്കാനുള്ള മത്സരമാണിത്. ഒരു കളി കൂടി തോറ്റാല്‍ പരമ്പര കൈവിട്ടു പോകുമെന്നിരിക്കെ ഇംഗ്ലണ്ടിന് ജീവന്മരണ പോരാട്ടമാണിതെന്ന് കോച്ച് പീറ്റര്‍ മൂര്‍സ് പറഞ്ഞു. എന്നാല്‍, തുടര്‍ച്ചയായി നാലാം മത്സരവും ജയിച്ച് പരമ്പര ഉറപ്പിക്കുക മാത്രമാണ് ലക്ഷ്യമെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോനി വ്യക്തമാക്കി.....


No comments: