Monday, November 24, 2008

ആഗോള മാന്ദ്യം ഐ.ടി പാര്‍ക്കുകളെ ബാധിക്കില്ല: മുഖ്യമന്ത്രി


തിരുവനന്തപുരം: ആഗോള മാന്ദ്യം സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദേശിക്കുന്ന ഐ.ടി പാര്‍ക്കുകളെ ദോഷകരമായി ബാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു.

ആഗോള മാന്ദ്യം ഇന്ത്യയിലെ ഐ.ടി മേഖലയെ ബാധിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ഐ.ടി പാര്‍ക്കുകള്‍ ഉപേക്ഷിക്കുന്ന പ്രശ്‌നമേയില്ല. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ പിരിച്ചുവിടലുകള്‍ ഉണ്ടായെങ്കിലും തൊഴില്‍ വകുപ്പ് സമയോചിതമായി ഇടപെട്ട് പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചിരിക്കുകയാണ്-മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.


No comments: