Monday, November 24, 2008

ബോള്‍ട്ട്, ഇസിന്‍ബയേവ അത്‌ലറ്റ്‌സ് ഓഫ് ദി ഇയര്‍


(+01220772+)മോണ്ടെ കാര്‍ലോ: ഈ വര്‍ഷത്തെ ഏറ്റവും മികച്ച അത്‌ലറ്റുകളായി ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിനെയും റഷ്യയുടെ പോള്‍വോള്‍ട്ട് വിസ്മയം യെലേന ഇസിന്‍ബയേവയെയും അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്‍ (ഐ.എ.എ.എഫ്) തിരഞ്ഞെടുത്തു. ഇരുവര്‍ക്കും ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയായി നല്‍കും.

ബെയ്ജിങ്ങില്‍ ലോക റെക്കാഡോടെ മൂന്ന് ഒളിമ്പിക് സ്വര്‍ണം നേടിയിരുന്നു 22 കാരനായ ബോള്‍ട്ട്. 100 മീറ്റര്‍, 200 മീറ്റര്‍, 100 മീറ്റര്‍ ഹര്‍ഡില്‍സ് എന്നിവയിലാണ് ലോകറെക്കോഡൊടെ ബോള്‍ട്ട്് സ്വര്‍ണമണിഞ്ഞത്.

ഇത് മൂന്നാം തവണയാണ് ഇസിന്‍ബയേവ ഈ ബഹുമതി സ്വന്തമാക്കുന്നത്. ബെയ്ജിങ്ങില്‍ 5.05 മീറ്റര്‍ ഉയരം താണ്ടിയ ഇസിന്‍ബയേവ മൂന്നാമത്തെ തവണയാണ് ലോക റെക്കാഡ് തിരുത്തിയത്.....


No comments: