Sunday, November 23, 2008

ഗ്വാട്ടിമാലയില്‍ ജയിലില്‍ കലാപം: ഏഴ് പേര്‍ കൊല്ലപ്പെട്ടു


ഗ്വാട്ടിമാല: കിഴക്കന്‍ ഗ്വാട്ടിമാലയിലെ പവോസിന്‍േറാ ജയിലില്‍ ഉണ്ടായ കലാപത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ അഞ്ച് പേരുടെ ജഡം തലയറുത്ത നിലയിലാണ് കണ്ടെത്തിയത്.

10 പേര്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയിലാണ്. ഇവരില്‍ ചിലരുടെ ശരീരത്തില്‍ വെടിയുണ്ടകളേറ്റിട്ടുണ്ട്. ജയിലില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കലാപത്തിന് കാരണമായത്.

കുറ്റവാളികള്‍ ആയുധങ്ങള്‍ സംഘടിപ്പിച്ചാണ് അക്രമം നടത്തിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അക്രമം തടയാന്‍ ശ്രമിച്ച രണ്ട് പോലീസ് ഗാര്‍ഡുകള്‍ പരിക്കേറ്റ് ചികിത്സയിലാണ്.

എന്നാല്‍ കലാപം നിയന്ത്രണവിധേയമാക്കിയതായി പോലീസ് അറിയിച്ചു.


No comments: