Sunday, November 23, 2008

കൊടുങ്ങല്ലൂരില്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു


തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ ദുരൂഹ സാഹചര്യത്തില്‍ കുത്തേറ്റു മരിച്ചു. വാടാനപ്പള്ളി സ്വദേശി വിജിത്താണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് കൊടുങ്ങല്ലൂര്‍, വാടാനപ്പള്ളി എന്നീ പ്രദേശങ്ങളില്‍ ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കുന്നു.

ഞായറാഴ്ച പുലര്‍ച്ചെ ശബരിമല തീര്‍ത്ഥാടകരാണ് വിജിത്തിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. സംഭവം രാഷ്ട്രീയ കൊലപാതകമാണോയെന്ന് ഇനിയും വ്യക്തമായിട്ടില്ല.

ഹര്‍ത്താല്‍ സമാധാനപരമാണ്. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അക്രമസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച പാവറട്ടിയില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു.....


No comments: