കോട്ടയം: അഭയ കേസുമായി ബന്ധപ്പെട്ട് കോട്ടയം അതിരൂപതയിലെ പള്ളികളില്‍ ഞായറാഴ്ച ഇടയലേഖനം വായിച്ചു. കേസില്‍ അറസ്റ്റിലായ രണ്ടു വൈദികര്‍ക്കും ഒരു കന്യാസ്ത്രിയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇടയ ലേഖനത്തില്‍ പറയുന്നു.
കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നാണ് സഭയുടെ നിലപാട്. ഈ പ്രശ്‌നത്തില്‍ സഭ ആരുടെയും പക്ഷത്ത് നില്‍ക്കുന്നില്ല. എന്നാല്‍ നിരപരാധികളെന്ന് സഭ വിശ്വസിക്കുന്ന രണ്ട് വൈദികര്‍ക്കും ഒരു കന്യാസ്ത്രിയ്ക്കും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ അവസരം ലഭിക്കാന്‍വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.
കേസില്‍ അന്വേഷണം നടത്തണമെന്ന് സഭതന്നെ ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ അടക്കമുള്ള ഏജന്‍സികള്‍ നടത്തിയ അന്വേഷണവുമായി സഭ പൂര്‍ണ്ണമായി സഹകരിച്ചിരുന്നുവെന്നും ഇടയലേഖനത്തില്‍ പറയുന്നുണ്ട്.....
No comments:
Post a Comment