ഇസ്‌ലാമാബാദ്: പാകിസ്താനിലെ ലാഹോറില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ദഗ്ഗാഫി സ്‌റ്റേഡിയത്തിനടുത്ത് ശനിയാഴ്ച രാത്രിയാണ് സ്‌ഫോടനം നടന്നത്. സ്‌റ്റേഡിയത്തിന്റെ പരിസരത്തുള്ള നിരവധി കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു.
സ്‌റ്റേഡിയത്തിനടുത്തുള്ള അല്‍ ഹര്‍മാ കോംപ്ലക്‌സില്‍ ഒരു സംഗീത പരിപാടി നടക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ലാഹോറിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.
No comments:
Post a Comment