Sunday, November 23, 2008

ഇന്‍ഡോനീഷ്യയില്‍ ശക്തമായ ഭൂചലനം


ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ശനിയാഴ്ച രാത്രി 11 ഓടെയാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി സൂചനയില്ല.

ഭൂചലനത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ തുടര്‍ ചലനങ്ങള്‍ പരിഭ്രാന്തി പരത്തി. തുടര്‍ ചലനങ്ങള്‍ റിക്ടര്‍ സ്‌കെയിലില്‍ 5.7 വരെ രേഖപ്പെടുത്തി. ഭൂചലനം ശക്തമായിരുന്നെങ്കിലും സുനാമിയ്ക്ക് സാധ്യതയില്ലെന്ന് പെസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.


No comments: