Sunday, November 23, 2008

മുഖ്യമന്ത്രിയുടെ വീട്ടില്‍ ബോംബ് ഭീഷണി: രണ്ടുപേര്‍ കസ്റ്റഡിയില്‍


മലപ്പുറം: മുഖ്യമന്ത്രിയുടെ വീട്ടില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്ന ഫോണ്‍ സന്ദേശം നല്‍കിയതുമായി ബന്ധപ്പെട്ട് മലപ്പുറത്തുനിന്ന് രണ്ടുപേരെ പോലീസ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു. കോട്ടപ്പുറം സ്വദേശിയായ സജീവന്‍ എന്നയാളെയും ഒരു പ്ലസ് ടൂ വിദ്യാര്‍ത്ഥിയെയുമാണ് ഞായറാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്.

ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ബോംബ് സ്‌ഫോടനം നടക്കുമെന്നായിരുന്നു ഫോണ്‍ സന്ദേശം. കോഴിക്കോട്ടെ പോലീസ് കണ്‍ട്രോള്‍ റൂമിലാണ് സന്ദേശം ലഭിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം ജില്ലയില്‍നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തിയിരുന്നു.


No comments: