Sunday, November 23, 2008

തീവ്രവാദികള്‍ ആണവ, ജൈവായുധങ്ങള്‍ ഉപയോഗിച്ചേക്കും - ആഭ്യന്തരമന്ത്രി


ന്യൂഡല്‍ഹി: തീവ്രവാദത്തിന്റെ സ്വഭാവം അനുദിനം മാറിക്കൊണ്ടിരിക്കുകയാണെന്നും തീവ്രവാദികള്‍ ആണവ, ജൈവ, രാസ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ കരുതിയിരിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ്പാട്ടീല്‍ മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനങ്ങള്‍ തീവ്രവാദികളെ നേരിടാന്‍ കൂടുതല്‍ സജ്ജമാകണമെന്ന് ചൂണ്ടിക്കാണിച്ച മന്ത്രി തീവ്രവാദികളെ നേരിടുന്നതിന് പോട്ട തിരിച്ചുകൊണ്ടുവരികയോ സമാനമായ നിയമം നിര്‍മിക്കുകയോ ചെയ്യില്ലെന്നും വ്യക്തമാക്കി. സംസ്ഥാന പോലീസ് മേധാവികളുടെയും ഉന്നതഉദ്യോഗസ്ഥരുടെയും രണ്ട് ദിവസത്തെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധീരതയ്ക്കുള്ള പോലീസ് മെഡലുകള്‍ രഹസ്യാന്വേഷണ ബ്യൂറോ-പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ചടങ്ങില്‍ അദ്ദേഹം വിതരണം ചെയ്തു.....


No comments: