തിരുവനന്തപുരം: മൂന്നാര്‍ മേഖലയില്‍ കൈയേറ്റം ഒഴിപ്പിച്ച് പിടിച്ചെടുത്ത 1662 ഏക്കര്‍ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു.
അര്‍ഹരായ ആദിവാസി, പട്ടികജാതി/വര്‍ഗ്ഗ, തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്കാണ് വിതരണം ചെയ്യുന്നത്. 24 മുതല്‍ ഡിസംബര്‍ 15 വരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകന്‍ വിവാഹിതനാണെങ്കില്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരില്‍ കൂട്ടായി വേണം വില്ലേജ് ഓഫീസില്‍ അപേക്ഷിക്കേണ്ടത്. ബന്ധപ്പെട്ട വില്ലേജ് ഓഫീസിലായിരിക്കണം അപേക്ഷിക്കേണ്ടത്. അസൈന്‍മെന്റ് കമ്മിറ്റിയോഗം ചേര്‍ന്ന് പരാതി പരിഹരിച്ച് ഡിസംബര്‍ 31 ന് മുമ്പ് അര്‍ഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണം.
സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന വ്യവസ്ഥകള്‍ക്കും നിബന്ധനകള്‍ക്കും നിയമഭേദഗതികള്‍ക്കും വിധേയമായിട്ടായിരിക്കണം പട്ടയവിതരണവും തുടര്‍ നടപടികളും സ്വീകരിക്കേണ്ടത്.....
No comments:
Post a Comment