Sunday, November 23, 2008

മാലേഗാവ് പ്രതിക്ക് മറാത്ത്‌വാഡ സേ്ഫാടനങ്ങളില്‍ പങ്ക്‌


പുണെ: മാലേഗാവ് സേ്ഫാടനത്തിലെ പ്രതി രാകേഷ് ധവാഡെക്ക് മറാത്ത്‌വാഡയിലെ പര്‍ബനി, പൂര്‍ണ, ജാല്‍നാ എന്നിവിടങ്ങളില്‍ 2003-04ല്‍ നടന്ന സേ്ഫാടനങ്ങളില്‍ പങ്കുണ്ടെന്ന് ഭീകരവിരുദ്ധസ്‌ക്വാഡ് (എ.ടി.എസ്.) കോടതിയെ അറിയിച്ചു. പുണെയില്‍ പുരാതന ആയുധശേഖരമുള്ള രാകേഷ് ധവാഡെയാണ് മൂന്ന് മുസ്‌ലിം പള്ളികളില്‍ സേ്ഫാടനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതെന്നും എ.ടി.എസ്. ആരോപിച്ചു. ഔറംഗബാദ് എ.ടി.എസ്സാണ് പര്‍ബനി സേ്ഫാടനത്തില്‍ ധവാഡെയെ ആദ്യം പ്രതി ചേര്‍ത്തത്. ഹിമാന്‍ശുപാന്‍ഡെ, മാരുതി കേശവ് വാഗ്, ധനഞ്ജയ് ചൗധരി, യോഗേഷ് രവീന്ദ്ര വിദൂല്‍ക്കര്‍ എന്നിവരാണ് മറ്റുപ്രതികള്‍.

2006-ല്‍ നടത്തിയ നാര്‍കോ പരിശോധനയിലാണ് ചൗധരിയും വാഗും മറ്റു പ്രതികളുടെ പേരുകള്‍ വെളിപ്പെടുത്തിയത്.....


No comments: