(+01220669+)പെഷവാര്‍: അല്‍ഖ്വെയ്ദയുമായി ബന്ധമുള്ള ബ്രിട്ടീഷ് തീവ്രവാദി നേതാവ് പാകിസ്താനിലെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ ശനിയാഴ്ച അമേരിക്ക നടത്തിയ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ടു. 2006ല്‍ ലണ്ടനില്‍ നിന്ന് അമേരിക്കയിലേക്കുള്ള വിമാനത്തില്‍ ദ്രാവകസേ്ഫാടന വസ്തുക്കളുപയോഗിച്ച് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതി റഷീദ് റഉഫ് ആണ് കൊല്ലപ്പെട്ടത്. വടക്കന്‍ വസിരിസ്താനിലെ അലിഖേല്‍ ഗ്രാമത്തിലെ പ്രാദേശിക താലിബാന്‍ നേതാവിന്റെ വീടിനെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ അറബ് വംശജനായ അല്‍ഖ്വെയ്ദ കമാന്‍ഡര്‍ അല്‍മിസ്‌രി അടക്കം നാലുതീവ്രവാദികള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
അമേരിക്കയുടെ അഭ്യര്‍ഥനയെത്തുടര്‍ന്ന് 2006 ആഗസ്തില്‍ പാകിസ്താനില്‍ അറസ്റ്റിലായ റഉഫ് 2007 ഡിസംബറില്‍ തെളിവെടുപ്പിനായി കൊണ്ടുപോകുംവഴി രക്ഷപ്പെടുകയാണുണ്ടായത്.....
No comments:
Post a Comment