കോഴിക്കോട്: ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി.) ശബരിമലയിലേക്ക് പ്രത്യേക പാക്കേജ്‌യാത്ര ഒരുക്കുന്നു.
മൂന്നു ദിവസത്തെ യാത്രയില്‍ മാവേലി എക്‌സ്പ്രസ്സിനുള്ള റിസര്‍വേഷന്‍ ടിക്കറ്റിനു പുറമെ ഭക്ഷണവും റെയില്‍വേസ്റ്റേഷനില്‍നിന്ന് ശബരിമലയ്ക്കുള്ള യാത്രാസൗകര്യവും ഉള്‍പ്പെടും. ജനവരി 12 വരെ യാത്രാസൗകര്യം ഉണ്ടായിരിക്കും. മംഗലാപുരം, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട് എന്നീ സ്റ്റേഷനുകളില്‍നിന്ന് യാത്രക്കാര്‍ക്ക് പുറപ്പെടാം. ഒരാള്‍ക്ക് 1800 രൂപയാണ് ചാര്‍ജ്. ബുക്കിങ്ങിന് മംഗലാപുരം ഓഫീസിലോ (9964318278) കോഴിക്കോട് ഓഫീസിലോ (9446539292) ബന്ധപ്പെട്ടാല്‍ മതി.....
No comments:
Post a Comment