പനാജി: വിദേശ രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള സംയുക്ത ചലച്ചിത്ര നിര്‍മാണ പദ്ധതികള്‍ക്കുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍(ഫിയാഫ്) തീരുമാനിച്ചു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് ഗോവയില്‍ ചേര്‍ന്ന സംഘടനയുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ ഫിയാഫ് വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരനാണ് ഇക്കാര്യം അറിയിച്ചത്.
ചലച്ചിത്ര നിര്‍മാണവും വിതരണവും പ്രദര്‍ശനവും ഉള്‍പ്പടെയുള്ള എല്ലാ മേഖലകളിലും സംയുക്ത സംരംഭങ്ങള്‍ ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളെക്കുറിച്ച് വിശദമായി പഠിക്കുന്നതിന് നാല് വര്‍ക്കിങ് ഗ്രൂപ്പുകള്‍ ഫിയാഫ് രൂപവത്കരിച്ചു. സിനിമ വിതരണം, യൂണിയനുകളും തൊഴില്‍ സാഹചര്യങ്ങളും, ഡിജിറ്റല്‍ റൈറ്റ്‌സ് മാനേജ്‌മെന്റ്, ഫിനാന്‍സ്, കോ-പ്രൊഡക്ഷന്‍സ് ആന്‍ഡ് ട്രേഡ് എന്നീ വിഷയങ്ങളെക്കുറിച്ച് പഠിക്കാനാണിത്.....
No comments:
Post a Comment