കൊച്ചി: ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതം ഇന്ത്യന്‍ സമുദ്രോത്പന്ന കയറ്റുമതി മേഖലയിലേക്കും. കഴിഞ്ഞ രണ്ടുമാസമായി പുതിയ ഓര്‍ഡറുകളൊന്നും ലഭിക്കുന്നില്ലെന്ന് കയറ്റുമതിക്കാര്‍ പറയുന്നു. നേരത്തെ ലഭിച്ച ഓര്‍ഡറുകള്‍ റദ്ദാകുന്നുമുണ്ട്. ചിലത് നീട്ടിവയ്ക്കുന്നു. ഇറക്കുമതി തുടരുന്ന കമ്പനികളാണെങ്കില്‍ നേരത്തെ നിശ്ചയിച്ചിരുന്ന വില നല്‍കാന്‍ തയ്യാറാകുന്നുമില്ല. ഇതുമൂലം വിലയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.
ചെമ്മീന്റെ വില 25 ശതമാനവും കണവയുടേത് 30 ശതമാനവും കുറഞ്ഞപ്പോള്‍ കൂന്തലിന്റെ വില പകുതിയായി കുറഞ്ഞിരിക്കുകയാണ്. പ്രതിസന്ധി തുടരുകയാണെങ്കില്‍ വില ഇനിയും കുറയ്ക്കാന്‍ കയറ്റുമതിക്കാരില്‍ സമ്മര്‍ദ്ദമുണ്ടാവുമെന്ന് വിലയിരുത്തുന്നു. കയറ്റുമതി വരുമാനം വന്‍തോതില്‍ കുറയാന്‍ ഇത് ഇടയാക്കും.....
No comments:
Post a Comment