Monday, November 24, 2008

തീവ്രവാദം നേരിടാന്‍ പ്രത്യേക ദൗത്യസേന


ന്യൂഡല്‍ഹി: തീവ്രവാദം, നക്‌സലിസം, വിഘടനകലാപം എന്നിവ നേരിടുന്നതിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ. നാരായണന്റെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസേന രൂപവത്കരിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു.

ഞായറാഴ്ച ഡല്‍ഹിയില്‍ സംസ്ഥാന പോലീസ് ഡയറക്ടര്‍ ജനറല്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഭീകരപ്രവര്‍ത്തന മേഖലകളില്‍ അവയെ നേരിടുന്നതിന് എന്തൊക്കെ നടപടികളെടുക്കണമെന്നതു സംബന്ധിച്ച് 100 ദിവസത്തിനുള്ളില്‍ വിശദമായ പരിപാടി ദൗത്യസേന രൂപപ്പെടുത്തും. സുരക്ഷിത സംവിധാനത്തിലൂടെ വിവരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ കമ്പ്യൂട്ടര്‍നെറ്റ് ശൃംഖല ദൗത്യസേനയോടൊപ്പം വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.....


No comments: