യറ്റുന്യൂജഴ്‌സി: അമേരിക്കയില്‍ ന്യൂജഴ്‌സിയിലെ ക്ലിഫ്റ്റണില്‍ സന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ക്‌നാനായ പള്ളിയില്‍ ആരാധനയ്ക്കിടെയുണ്ടായ വെടിവെപ്പില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവര്‍ മലയാളികളാണെന്നു കരുതുന്നു. ഒരാളുടെ നില ഗുരുതരമാണ്.
ഹാക്രോണില്‍ താമസിക്കുന്ന ഡെന്നിസ് ജോണ്‍ പെരിഞ്ചേരില്‍, സില്‍വി പെരിഞ്ചേരില്‍ എന്നിവരാണ് പരിക്കേറ്റ രണ്ടുപേര്‍. സില്‍വിയുടെ അനന്തിരവളാണ് മൂന്നാമത്തെയാള്‍. ക്ലീഫ്‌റ്റോണിലെ സെന്റ്‌തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ക്‌നാനായ പള്ളിയില്‍ പ്രാദേശിക സമയം രാവിലെ 11.40നാണ് സംഭവം.
മലയാളികള്‍ ഏറെയെത്തുന്ന പള്ളിയാണിത്. കുടുംബവഴക്കാണ് വെടിവെപ്പിനു കാരണം. വെടിവെച്ചയാളെ പിടികൂടാന്‍ കഴിഞ്ഞില്ല.....
No comments:
Post a Comment