തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഭൂരഹിത ഭവനരഹിത പട്ടിക വിഭാഗക്കാര്‍ക്കും അര്‍ഹതയുള്ള മറ്റു വിഭാഗക്കാര്‍ക്കും 5000 കോടി രൂപയുടെ ഭവനപദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ പാക്കേജ് സ്വീകാര്യമല്ലെന്ന് സാധുജന വിമോചന സംയുക്ത വേദി പ്രസിഡന്റ് ളാഹ ഗോപാലന്‍.മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിനൊടുവില്‍ ഈ കാര്യം ഉന്നയിച്ച് സാധുജന വിമോചന സംയുക്ത വേദി പ്രതിനിധികള്‍ ബഹളം വെച്ചു. സാധുജന വിമോചന സംയുക്ത വേദിയൊഴികെയുള്ള സംഘടനകളൊന്നും സര്‍ക്കാര്‍ പാക്കേജില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ ചെങ്ങറ സമരക്കാര്‍ക്ക് സ്വസ്ഥമായി സമരം ഇനിയും തുടരാമെന്നും മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
68148 ഭൂരഹിത കുടുംബങ്ങളും 64645 ഭവനരഹിത കുടുംബങ്ങളും ഉള്‍പ്പെടെ മൊത്തം 1,33,000 പട്ടികജാതി കുടുംബങ്ങളാണ് കേരളത്തിലുള്ളത്.....
No comments:
Post a Comment