(+01220731+)മൊഗദിഷു: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ സൗദി എണ്ണക്കപ്പല്‍ ഉടന്‍ വിട്ടയയ്ക്കണമെന്നും അല്ലാത്തപക്ഷം കപ്പലിനെ ആക്രമിക്കുമെന്നും തീവ്രവാദികള്‍ ഭീഷണി മുഴക്കി. ഇസ്‌ലാമി രാജ്യമായ സൗദിയുടെ കപ്പല്‍ കൊള്ളക്കാരില്‍നിന്ന് മോചിപ്പിക്കുമെന്നും അല്‍ ശബാബ് തീവ്രവാദി സംഘടന പ്രഖ്യാപിച്ചു. കൊള്ളക്കാരെ നേരിടാന്‍ തങ്ങളുടെ പോരാളികള്‍ സജ്ജരായിക്കഴിഞ്ഞെന്നും കൊള്ളക്കാര്‍ക്ക് വാര്‍ത്താവിനിമയ ബന്ധം മുറിച്ച ശേഷമായിരിക്കും ആക്രമണമെന്നും സംഘടനയുടെ വക്താവ് പറഞ്ഞു.
നവംബര്‍ 15നാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് സൗദിയുടെ സിറിയസ് സ്റ്റാര്‍ എന്ന എണ്ണക്കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയത്. രണ്ടരക്കോടി ഡോളറാണ് തീവ്രവാദികള്‍ ആവശ്യപ്പെട്ട മോചനദ്രവ്യം. തെക്കന്‍-മധ്യ സൊമലിയന്‍ ഭാഗങ്ങളില്‍ പ്രബല ശക്തികളായ തീവ്രവാദികള്‍ സോമാലിയയില്‍ ശരിയത്ത് നടപ്പാക്കാന്‍ പരിശ്രമിക്കുന്നവരാണ്.....
No comments:
Post a Comment