Monday, November 24, 2008

പരമ്പര ഇന്ത്യയ്ക്ക്‌


(+01220745+)ബാംഗ്ലൂര്‍: തുടര്‍ച്ചയായ നാലാം മത്സരത്തിലും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഏഴു കളികളുടെ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി(4-0).

മഴമൂലം അലങ്കോലപ്പെട്ട മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയീസ് നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ ഇംഗ്ലണ്ടിന് 22 ഓവറില്‍ 198 റണ്‍സ് എടുക്കേണ്ടിയിരുന്നു. എന്നാല്‍ ഇത്രയും ഓവറില്‍ എട്ടു വിക്കറ്റിന് 178 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 22 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണെടുത്തത്.

ഇന്ത്യ ബാറ്റു ചെയ്യുന്നതിനിടെ മഴമൂലം കളി തടസ്സപ്പെട്ടതിനാലാണ് ഇംഗ്ലണ്ടിന്റെ വിജയമാര്‍ജിന്‍ 198റണ്‍സായത്. 57 പന്തില്‍ ഒമ്പത് ബൗണ്ടറിയും മൂന്നു സിക്‌സറുമുള്‍പ്പെടെ 69 റണ്‍സെടുത്ത ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് കളിയിലെ താരം.....


No comments: