Monday, November 24, 2008

മലയാളി ചിത്രങ്ങളോടെ ഇന്ത്യന്‍ പനോരമയ്ക്ക് തുടക്കം


മനു കുര്യന്‍

പനാജി: രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമയ്ക്ക് മലയാളി ചിത്രങ്ങളോടെ തുടക്കം. കെ.ആര്‍. മനോജ് സംവിധാനം ചെയ്ത 'മെമ്മറീസ്-മെഷീന്‍ ആന്‍ഡ് ടൂള്‍സും' തുടര്‍ന്ന് ഫീച്ചര്‍ വിഭാഗത്തില്‍ മലയാളിയായ ഫാ.ജോസഫ് പുളിന്താനത്ത് സംവിധാനം ചെയ്ത ത്രിപുരയില്‍ നിന്നുള്ള ചിത്രം 'യാറുങ്ങു'മാണ് പനോരമയിലെ ഉദ്ഘാടന ചിത്രങ്ങളായി പ്രദര്‍ശിപ്പിച്ചത്. രാജ്യാന്തര ചലച്ചിത്രമേളയുടെ ചരിത്രത്തില്‍ തന്നെ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും പനോരമയിലെ ഫീച്ചര്‍ വിഭാഗത്തിനും നോണ്‍ ഫീച്ചര്‍ വിഭാഗത്തിനും മലയാളികളുടെ ചിത്രങ്ങളോടെ തുടക്കമാകുന്നത്.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ആനന്ദ് ശര്‍മ്മ, മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, ഇന്ത്യന്‍ പനോരമയിലെ ഫീച്ചര്‍ വിഭാഗത്തിന്റെയും ഷോര്‍ട്ട് ഫിലിം വിഭാഗത്തിന്റെയും ജൂറി ചെയര്‍മാന്മാര്‍, അംഗങ്ങള്‍ തുടങ്ങിയ പ്രമുഖരാണ് പനോരമയുടെ ഉദ്ഘാടനത്തിന് എത്തിയത്.....


No comments: