(+01220742+)കൊച്ചി: ആലുവക്കടുത്ത സൗത്ത് വാഴക്കുളത്തെ എ.വി.ടി നാച്വറല്‍ പ്രോഡക്ട്‌സ് പുതിയ മേഖലകളിലേക്ക് കടക്കുന്നു. വിത്തുല്പാദനം, കാറ്റാടി യന്ത്ര വൈദ്യുതി എന്നീ മേഖലകളിലാണ് കമ്പനി കാലുറപ്പിക്കുന്നത്.
ഇന്ത്യയില്‍ സങ്കരയിനം ജമന്തി വിത്ത് (മേരിഗോള്‍ഡ്) ഉത്പാദനം തുടങ്ങുകയാണ് കമ്പനി. അമേരിക്കയിലെ ഷിക്കാഗോവിലുള്ള ബാള്‍ ഹെലിക്‌സ് എന്ന കമ്പനി വിത്തുല്പാദനത്തില്‍ നിന്ന് പിന്മാറിയപ്പോള്‍ അവരുടെ ജനിതക വിത്ത് ശേഖരം എവിടി സ്വന്തമാക്കുകയായിരുന്നു. ഈ വിത്ത്‌ശേഖരം പ്രയോജനപ്പെടുത്തി അത്യുല്പാദനശേഷിയുള്ള സങ്കരയിനം ജമന്തിവിത്ത് ആഭ്യന്തരമായി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ എം.എസ്.എ.കുമാര്‍ വെളിപ്പെടുത്തി. വിത്തുല്പാദനം തുടങ്ങാന്‍ ഒന്നര - രണ്ട്‌വര്‍ഷം വേണ്ടിവരും.....
No comments:
Post a Comment