Monday, November 24, 2008

മേല്‍ത്തട്ട്പരിധി 4.5 ലക്ഷം രൂപയാക്കാന്‍ ശുപാര്‍ശ


തിരുവനന്തപുരം: മേല്‍ത്തട്ട് വരുമാന പരിധി 4.5 ലക്ഷമായി നിശ്ചയിക്കാന്‍ ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ മേല്‍ത്തട്ട് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കമ്മീഷന്റെ ഇടക്കാലറിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ. നിലവില്‍ 2.5 ലക്ഷം രൂപയാണ് മേല്‍ത്തട്ട് പരിധി. കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ പരിശോധിച്ച് വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു.

പിന്നാക്ക സംവരണത്തിനുള്ള വരുമാന പരിധി 4.5 ലക്ഷമാക്കി ഉയര്‍ത്താന്‍ ദേശീയ പിന്നാക്ക കമ്മീഷന്‍ ശുപാര്‍ശ ചെയ്യുകയും കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് ഉത്തരവ്
പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഉപദേശം നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.....


No comments: