Tuesday, November 25, 2008

സെന്‍സെക്‌സില്‍ നേരിയ നഷ്ടം


മുംബൈ: ഓഹരി വിപണിയില്‍ കയറ്റിറക്കം. സെന്‍സെക്‌സ് 9,042.02 വരെ ഉയരുകയും 8,701.93 വരെ താഴുകയും ചെയ്തശേഷം 8,903.12-ല്‍ അവസാനിച്ചു. 12.09 പോയിന്റിന്റെ നേരിയ നഷ്ടം. അതേസമയം നിഫ്റ്റി 14.80 പോയിന്റ് ഉയര്‍ന്ന് 2,708.25-ല്‍ അവസാനിച്ചു.
പ്രമുഖ ധനകാര്യ സ്ഥാപനമായ സിറ്റി ഗ്രൂപ്പിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനായി അമേരിക്കന്‍ സര്‍ക്കാര്‍ സഹായപദ്ധതി പ്രഖ്യാപിച്ചതാണ് വ്യാപാരത്തിനിടെ വിപണിയെ ഉയര്‍ത്തിയത്. എന്നാല്‍ ആഗോള വിപണികളില്‍ മാന്ദ്യം തുടര്‍ന്നതാണ് വിപണിയെ താഴേക്ക് വലിച്ചത്.
റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ്, ഗൃഹോപകരണം, ലോഹം എന്നീ മേഖലകള്‍ക്ക് നഷ്ടമുണ്ടായപ്പോള്‍ ഊര്‍ജം, എണ്ണ - പ്രകൃതിവാതകം, എഫ്. എം. സി.....


No comments: