തിരുവനന്തപുരം: ആഗോള സാമ്പത്തിക മാന്ദ്യം സംസ്ഥാനത്ത് സൃഷ്ടിക്കുന്ന പ്രത്യാഘാതത്തിന്റെ ഭാഗമായി പരമ്പരാഗത, പ്ലാന്‍േറഷന്‍ മേഖലകളിലെ ഒന്നരലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രസ്താവിച്ചു. സംസ്ഥാന സമ്പദ്ഘടനയുടെ വളര്‍ച്ചാനിരക്ക് 8.1 ശതമാനമായിരുന്നത് ആറ് ശതമാനത്തിലേക്ക് താഴാനും സാധ്യതയുണ്ട്. റബ്ബറിനും നാളികേരളത്തിനുമായിരിക്കും ഏറ്റവും വലിയ വിലയിടിവ് സംഭവിക്കുകയെന്നും ധനമന്ത്രി പറഞ്ഞു. നിയമസഭയില്‍ പി. ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയിലാണ് സംസ്ഥാനം നേരിടാന്‍ പോകുന്ന പ്രതിസന്ധിയെക്കുറിച്ച് ധനമന്ത്രി ആശങ്ക പകര്‍ന്നത്.
കയറ്റുമതിയിലെ ഇടിവ്, നാണ്യവിളകളുടെ വിലത്തകര്‍ച്ച, ഐ. ടി.-ടൂറിസം രംഗത്തെ മുരടിപ്പ്, വായ്പാഞെരുക്കം എന്നിങ്ങനെയായിരിക്കും സംസ്ഥാനത്തെ സാമ്പത്തിക പ്രത്യാഘാതം ബാധിക്കുക.....
No comments:
Post a Comment