Tuesday, November 25, 2008

സ്‌പോര്‍ട്‌സ് വികസനത്തിന് കേരളത്തിന് ഒന്നര കോടി


ന്യൂഡല്‍ഹി: ഗ്രാമങ്ങളില്‍ അടിസ്ഥാന സ്‌പോര്‍ട്‌സ് സൗകര്യം വികസിപ്പിക്കാന്‍ കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്ക് 142 കോടി രൂപയുടെ സഹായത്തിന് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ അനുമതി.

കേരളത്തിലെ നൂറ് വില്ലേജ് പഞ്ചായത്തുകള്‍ക്കും 15 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുമായി 1,59,85,000 രൂപയാണ് വകയിരുത്തിയിട്ടുളളതെന്ന് സ്‌പോര്‍ട്‌സ് മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. പഞ്ചായത്ത് യുവ ക്രിത ഓര്‍ ഖേല്‍ അഭിയാന്റെ (പി.വൈ.കെ.കെ.എ.) കീഴിലാണ് സാമ്പത്തിക സഹായം നല്കുന്നത്. ആന്ധ്രപ്രദേശ്, ബിഹാര്‍, ഹരിയാണ, മിസോറം, ഒറീസ, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍, മഹാരാഷ്ട്ര, നാഗലന്‍ഡ്, ത്രിപുര, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.....


No comments: