(+01220815+)ന്യൂഡല്‍ഹി: അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും പെട്രോള്‍-ഡീസല്‍- പാചകവാതക വില കുറയ്ക്കാത്ത കേന്ദ്രസര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇടത് പാര്‍ട്ടികളും ജനതാദള്‍-എസും ടി.ഡി.പി.യും ചേര്‍ന്ന് ഡിസംബര്‍ രണ്ടിന് ദേശവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു.
അവശ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതിനായി പെട്രോള്‍-ഡീസല്‍-പാചകവാതക വില കുറയ്ക്കാന്‍ തയ്യാറാകാത്ത മന്‍മോഹന്‍സിങ് സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രക്ഷോഭമെന്ന് സി.പി.എം., സി.പി.ഐ., ആര്‍.എസ്.പി., ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരും ജനതാദള്‍ (എസ്), ടി.ഡി.പി. അധ്യക്ഷന്മാരും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.....
No comments:
Post a Comment