Tuesday, November 25, 2008

സാമ്പത്തികപ്രതിസന്ധി: ഗള്‍ഫിലും രക്ഷാനടപടികള്‍


ദുബായ്: ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമ്മര്‍ദം ഗള്‍ഫ് രാജ്യങ്ങളെയും ഉലയ്ക്കുന്നു. യു.എ.ഇ., കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൈക്കൊണ്ട ചില സാമ്പത്തിക നടപടികള്‍ ഇതിന്റെ വ്യക്തമായ സൂചനയാണ്.

ദുബായിലെ രണ്ടു ബാങ്കുകളെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റാന്‍ സഹായപദ്ധതിക്ക് യു.എ.ഇ. ഭരണകൂടം രൂപം നല്‍കിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് 'റോയിട്ടേഴ്‌സ്' വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്‌ലാമിക ബാങ്കിങ് രീതി പിന്തുടരുന്ന അംലക്, തംവീല്‍ എന്നീ സ്ഥാപനങ്ങളെ എമിറേറ്റ്‌സ് ഡെവലപ്‌മെന്റ് ബാങ്ക് എന്ന പുതിയ പൊതുമേഖലാ സ്ഥാപനത്തില്‍ ലയിപ്പിക്കാനാണ് യു.എ.ഇ. സര്‍ക്കാരിന്റെ തീരുമാനം.

ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.....


No comments: