Tuesday, November 25, 2008

ജാക്‌സന്റെ കേസ് ഒത്തുതീര്‍പ്പായി


(+01220779+)ലണ്ടന്‍: മതം മാറി മിഖായില്‍ എന്നു പേരുമാറ്റിയ പോപ്പ് സംഗീതപ്രതിഭ മൈക്കിള്‍ ജാക്‌സനും ബഹ്‌റൈന്‍ രാജാവിന്റെ മകന്‍ ശൈഖ് അബ്ദുള്ളയും തമ്മിലുണ്ടായിരുന്ന കേസ് തിങ്കളാഴ്ച ഒത്തുതീര്‍പ്പായി. ഒരു ആല്‍ബത്തിന്റെ റെക്കോഡിങ്ങിനായി 70 ലക്ഷം ഡോളറിന്റെ കരാറില്‍ ഇരുവരും ഒപ്പിട്ടെങ്കിലും ജാക്‌സന്‍ വാക്കുപാലിച്ചില്ലെന്നായിരുന്നു ശൈഖ് അബ്ദുള്ളയുടെ പരാതി.

തിങ്കളാഴ്ചയായിരുന്നു തെളിവെടുപ്പിനായി ജാക്‌സന്‍ കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്. ഞായറാഴ്ച ലണ്ടനിലേക്കുള്ള വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുമ്പ്, കേസ് ഒത്തുതീര്‍ന്നതായി അഭിഭാഷകന്‍ അറിയിക്കുകയാണുണ്ടായതെന്ന് ജാക്‌സന്റെ വക്താവ് അറിയിച്ചു. എന്നാല്‍, ഒത്തുതീര്‍പ്പു വ്യവസ്ഥയെന്താണെന്ന് അറിവായിട്ടില്ല.....


No comments: