Tuesday, November 25, 2008

സിറ്റി ഗ്രൂപ്പിനെ രക്ഷിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ മൂലധനം നല്‍കുന്നു


ന്യൂയോര്‍ക്ക്: ഒരുകാലത്ത് അമേരിക്കയിലെ ഏറ്റവും വലുതും കരുത്തുറ്റതുമായ ധനകാര്യ സ്ഥാപനമായിരുന്ന സിറ്റി ഗ്രൂപ്പിനെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ രംഗത്ത്. മൂലധനമായി 4000 കോടി ഡോളര്‍ നല്‍കുന്നതിനു പുറമേ 30,600 കോടി ഡോളറിന്റെ ആസ്തികള്‍ക്ക് ജാമ്യം നില്‍ക്കാനും അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ സിറ്റി ഗ്രൂപ്പിലും അമേരിക്കന്‍ സര്‍ക്കാരിന് ഓഹരി ലഭിക്കും.

പണയ വായ്പാ പ്രതിസന്ധിയില്‍ 6500 കോടി ഡോളറിന്റെ നഷ്ടം സംഭവിച്ച സിറ്റി ഗ്രൂപ്പ് വില്പനയ്ക്കും ലയനത്തിനും ഘടകങ്ങളായി മുറിച്ചു വില്‍ക്കാനും നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് ഫെഡറല്‍ സര്‍ക്കാര്‍ രക്ഷയ്‌ക്കെത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം സിറ്റി ഗ്രൂപ്പിന്റെ ഓഹരി വില 60 ശതമാനമാണ് കുറഞ്ഞത്.....


No comments: