തിരുവനന്തപുരം: പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുന്നതു സംബന്ധിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും തമ്മില്‍ വാക്പയറ്റ്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വാക്കൗട്ടിനു മുന്നോടിയായി പ്രതിപക്ഷ നേതാവ് പ്രസംഗിക്കുമ്പോഴാണ് ഇരുവരും തമ്മില്‍ കൊമ്പുകോര്‍ത്തത്.
പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ വില കുറഞ്ഞതിനാല്‍ ഇവിടെയും വില കുറയ്ക്കണമെന്നും സംസ്ഥാനത്തിനുള്ള അരിവിഹിതം വര്‍ധിപ്പിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വിശദീകരിച്ച് ഉമ്മന്‍ചാണ്ടി മുന്നേറുമ്പോള്‍ മുഖ്യമന്ത്രി ഇടപെട്ടു.
വി.എസ്. അച്യുതാനന്ദന്‍: നിങ്ങള്‍ പ്രധാന പ്രശ്‌നത്തില്‍ തൊടുന്നില്ല.....
No comments:
Post a Comment