Tuesday, November 25, 2008

സൂപ്പര്‍സ്റ്റാറുകള്‍ മാക്ട ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നു - വിനയന്‍


കൊച്ചി: മാക്ട ഫെഡറേഷനെ തകര്‍ക്കാന്‍ സൂപ്പര്‍സ്റ്റാറുകള്‍ പരസ്യ ഗൂഢാലോചന നടത്തുകയാണെന്ന് സംവിധായകന്‍ വിനയന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. മാക്ട ഫെഡറേഷനിലെ അംഗങ്ങളെ തൊഴില്‍ നിഷേധിച്ച് പീഡിപ്പിക്കാന്‍ ഇവര്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇതിനെതിരെ സൂപ്പര്‍സ്റ്റാറുകളുടെ വസതികളിലേക്ക് പട്ടിണിജാഥ സംഘടിപ്പിക്കും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഡിസംബര്‍ 10ന് ചേരുന്ന പ്രത്യേക ജനറല്‍ കൗണ്‍സിലിലുണ്ടാകും.

തൊഴില്‍ നിഷേധിക്കുന്ന സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കും. മാക്ട ഫെഡറേഷനെ തകര്‍ത്ത് തങ്ങളുടെ ശിങ്കിടികളുടെ യൂണിയന് ആളെ പിടിച്ചുകൊടുക്കാനാണ് സൂപ്പര്‍സ്റ്റാറുകള്‍ ശ്രമിക്കുന്നതെന്നും വിനയന്‍ ആരോപിച്ചു.


No comments: