ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ വിപരീതഫലങ്ങള്‍ ഇന്ത്യയെ ബാധിച്ചിട്ടില്ലെന്ന് ധനമന്ത്രി പി. ചിദംബരം. സാമ്പത്തികകാര്യ എഡിറ്റര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില മേഖലകളില്‍ നേരിയ തോതിലുള്ള മാന്ദ്യം അനുഭവപ്പെടുന്നുണ്ടെങ്കിലും ആഗോള സാമ്പത്തിക മാന്ദ്യം ഭീഭത്സമായ രൂപത്തില്‍ ഇതുവരെ ഇന്ത്യയില്‍ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും മികച്ച രീതിയില്‍ വളരുന്ന രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ തുടരുക തന്നെ ചെയ്യും-ചിദംബരം പറഞ്ഞു.
No comments:
Post a Comment